ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് മികച്ച തുടക്കം. ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള ഉദ്ഘാടന മത്സരത്തില്‍ സിക്കിമിനെതിരെ ആറ് വിക്കറ്റ് ജയമാണ് കേരള ടീം സ്വന്തമാക്കിയത്.
ആദ്യം ബാറ്റേന്താന്‍ ഇറങ്ങിയ സിക്കിം നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി അനായാസം വിജയലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലിറങ്ങിയ സിക്കിം നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ ആഷ്ന പട്ടീദാര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
താരം 53 പന്തുകളില്‍ നിന്നും 55 റണ്‍സ് നേടി. കേരളത്തിന് വേണ്ടി പന്തെറിഞ്ഞ നിയ നസ്നീന്, സജന സജീവന്, ടി.
ഷാനി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി എതിരാളികളെ പിടിച്ചുകെട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണര്‍ കിരണ്‍ നവ്ഗിരെയുടെ വെടിക്കെട്ട് പ്രകടനമാണ് എളുപ്പത്തില്‍ വിജയം സമ്മാനിച്ചത്.
വെറും 21 പന്തുകളില്‍ നിന്ന് 44 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഏഴ് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിരണ്‍ നവ്ഗിരെയുടെ ഈ കിടിലൻ ഇന്നിങ്സ്.
ഒപ്പം ഉറച്ചുനിന്ന എ. അക്ഷയ 27 റണ്‍സുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

