തൃക്കൊടിത്താനം ഗ്രാമത്തിൽ സാമൂഹ്യവിരുദ്ധരുടെ വ്യാപകമായ തോതിലുള്ള അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. രാത്രിയുടെ മറവിലാണ് പൊതുറോഡിൽ ഉപയോഗിച്ച ക്ലോസറ്റ് തള്ളിയത്.
കോട്ടമുറി ഹെർമോൻ ചാപ്പലിന് സമീപമുള്ള മാടത്തരുവി – ഹെർമോൻ ചാപ്പൽ റോഡിലാണ് ഈ വൃത്തിഹീനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. “നാണമില്ലേ !” എന്നാണ് ഈ പ്രവൃത്തിയോട് നാട്ടുകാർ പരസ്യമായി ചോദിക്കുന്നത്.
സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ച് വരികയാണ്. ഈ തോതിൽ പൊതുസ്ഥലത്ത് മാലിണ്യം തള്ളിയ കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശക്തമായ നടപടികളാണ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

