കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ഒരു വീട്ടുവളപ്പിൽ അപൂർവ്വമായ നേട്ടം. പാമ്പാടി തൊമ്മെൻപറമ്പിൽ ജോസി ജോർജ് – സോളി ജോസി ദമ്പതികളുടെ ഭവനത്തിലാണ് ഈ ഓറഞ്ച് കൃഷി വിസ്മയം തീർത്തിരിക്കുന്നത്.
കൃഷിയിടത്തിൽ ഇപ്പോൾ ഓറഞ്ച് കായ്ച്ചുനിൽക്കുന്ന കാഴ്ചയാണ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. ഏകദേശം 27 വർഷം മുൻപ് ഒരു ബന്ധുവീട്ടിൽ നിന്നും സമ്മാനമായി ലഭിച്ച ചെറിയൊരു തൈയിൽ നിന്നാണ് ഇത്രയധികം ഫലങ്ങൾ ഉണ്ടായിരിക്കുന്നത്.
നട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, കഴിഞ്ഞ 10 വർഷമായി മാത്രമാണ് ഈ ചെടി സ്ഥിരമായി കായ്ച്ചുതുടങ്ങിയത്. തുടക്കകാലത്ത് വളരെ ചെറിയ അളവിലും വലിപ്പക്കുറവിലുമായിരുന്നു ഓറഞ്ചുകൾ ഉണ്ടായിരുന്നത്.
എന്നാൽ കാലക്രമേണ പരിചരണം മെച്ചപ്പെടുത്തിയതോടെ ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന സാധാരണ ഓറഞ്ചിന്റെ അത്രയും വലിപ്പത്തിലേക്ക് ഇവ വളർന്നിട്ടുണ്ടെന്ന് കുടുംബം വ്യക്തമാക്കി. തൈ നട്ടതുമുതൽ ഇന്നുവരെ കൃത്യമായ രീതിയിൽ വെള്ളവും ജൈവവളങ്ങളും നൽകിയാണ് ഈ ഓറഞ്ച് മരത്തെ പരിപാലിച്ചു പോരുന്നതെന്ന് സോളി ജോസി മാധ്യമങ്ങളോട് പറഞ്ഞു.
കൃഷിയോടുള്ള ഇവർDുടെ താല്പര്യവും നിരന്തരമായ പരിചരണവുമാണ് ഈ വിജയത്തിന് പിന്നിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

