കൊച്ചി: പ്രമുഖ കമ്പനികളായ സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ള മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ.
നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണായക കേസ് പരിഗണിക്കുന്നത്. കോടതി നടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാകും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തുടർനടപടികൾ.
വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും താത്കാലിക സ്റ്റേ ലഭിച്ചിട്ടുള്ള കാര്യം അപ്പീലിൽ ചൂണ്ടിക്കാണിക്കും. എതിർകക്ഷികളുടെ ഭാഗം കേൾക്കാതെ എങ്ങനെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നതുൾപ്പെടെയുള്ള സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ അന്ന് സുപ്രീംകോടതി ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും, നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസുകളും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ മുതിർന്ന അഭിഭാഷകരെ അണിനിരത്തി ശക്തമായ നിയമപോരാട്ടത്തിനാണ് ഹർജിക്കാർ തയ്യാറെടുക്കുന്നത്.
അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കുന്ന സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൾ അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട
ഇഡിയുടെ അന്വേഷണം ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടും. അതേസമയം, അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് യാതൊരു തടസ്സവുമില്ലെന്നാണ് ഇഡിയുടെ ഔദ്യോഗിക നിലപാട്.
പിണറായിക്കെതിരെ പിഎംഎൽഎ (PMLA) 66(2) പ്രകാരമുള്ള ഇഡിയുടെ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ലെന്നും തെളിവുകൾ നിലനിൽക്കുന്നുണ്ടെന്നും ഇഡി കരുതുന്നു. കൂടാതെ, ഇസിഐആറിന്റെ (ECIR) നിയമസാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
കൊച്ചിയിലെ ഇഡി ഓഫീസിൽ സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം കേസിലെ പുരോഗതികൾ വിലയിരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

