തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന് നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 25 ശതമാനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. വന്യജീവികളുടെ ആക്രമണത്തെത്തുടര്‍ന്നുണ്ടാകുന്ന മരണങ്ങള്‍ക്ക് ഇതുവരെ നല്‍കിയിരുന്ന 14 ലക്ഷം രൂപയെന്ന നഷ്ടപരിഹാരം ഇനിമുതല്‍ 17.5 ലക്ഷം രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.
കൂടാതെ, പാമ്പ്, തേനീച്ച, കടന്നല് തുടങ്ങിയവയുടെ കുത്തേറ്റോ ആക്രമണം മൂലമോ ഉണ്ടാകുന്ന മരണങ്ങള്‍ക്കുള്ള ധനസഹായവും പരിഷ്കരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ നാല് ലക്ഷം രൂപയായിരുന്ന നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്.
വന്യജീവി ആക്രമണങ്ങളില്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് അനുവദിച്ചിരുന്ന രണ്ട് ലക്ഷം രൂപ ധനസഹായം 2.5 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

