വാഹന യാത്രകളിൽ മാപ്പിംഗും വിനോദങ്ങളും കൂടുതൽ എളുപ്പമാക്കുന്നതിന് സ്മാർട്ട്ഫോണിലെ ചില പ്രധാന ക്രമീകരണങ്ങൾ ഒഴിവാക്കരുതെന്ന് മുന്നറിയിപ്പ്. ആൻഡ്രോയിഡ് ഓട്ടോ (Android Auto) മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് കൃത്യമായ ലൊക്കേഷൻ സേവനങ്ങൾ, മൊബൈൽ ഡാറ്റ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് സ്റ്റാർട്ടപ്പ്, പശ്ചാത്തല പ്രവർത്തനങ്ങൾ എന്നിവ അത്യാവശ്യമാണെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഫോണിലെ ബാറ്ററി ലാഭിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ഈ ഫീച്ചറുകൾ അശ്രദ്ധമായി ഓഫുചെയ്യുന്നത് വഴി വഴിതെറ്റലുകൾക്കും കണക്റ്റിവിറ്റി തടസ്സങ്ങൾക്കും കാരണമായേക്കാം. കൃത്യമായ ലൊക്കേഷൻ സേവനങ്ങൾ
ഗൂഗിൾ മാപ്സ് (Google Maps), വെയ്സ് (Waze) തുടങ്ങിയ നാവിഗേഷൻ ആപ്പുകൾ കൃത്യമായി പ്രവർത്തിക്കാൻ ലൊക്കേഷൻ സേവനങ്ങൾ എനേബിൾ ചെയ്തിരിക്കേണ്ടത് അനിവാര്യമാണ്.
ജിപിഎസ് സിഗ്നലുകൾ ദുർബലമാകുമ്പോൾ വൈഫൈ നെറ്റ്വർക്കുകൾ, സെല്ലുലാർ ടവറുകൾ എന്നിവയുടെ സഹായത്തോടെ ലൊക്കേഷൻ കൃത്യത ഉറപ്പാക്കുന്ന ഗൂഗിളിന്റെ ലൊക്കേഷൻ അക്യുറസി ഫീച്ചറും ഉപയോഗപ്പെടുത്താവുന്നതാണ്. സാംസങ് ഗാലക്സി എസ്25 അൾട്രാ (Samsung Galaxy S25 Ultra) ഫോണുകളിൽ Settings > Location > App permissions വഴി ഈ അനുമതികൾ പരിശോധിക്കാവുന്നതാണ്.
മൊബൈൽ ഡാറ്റ കണക്റ്റിവിറ്റി
യാത്ര പുറപ്പെടുന്നതിന് മുമ്പ് ഓഫ്ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്ത് വെക്കാറുണ്ടെങ്കിലും മൊബൈൽ ഡാറ്റ പൂണ്ണമായി ഓഫ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. തത്സമയ ട്രാഫിക് വിവരങ്ങൾ (Live traffic information), ബദൽ വഴികൾ എന്നിവ ലഭിക്കുന്നതിന് മൊബൈൽ ഡാറ്റ അത്യാവശ്യമാണ്.
ജിമിനി (Gemini) അപ്ഡേറ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. ആൻഡ്രോയിഡ് ഓട്ടോ ഓട്ടോമാറ്റിക് സ്റ്റാർട്ടപ്പ്
ഓരോ തവണ വണ്ടിയിൽ കയറുമ്പോഴും ഫോൺ അൺലോക്ക് ചെയ്ത് ആൻഡ്രോയിഡ് ഓട്ടോ മാന്വലായി കണക്റ്റ് ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാൻ ഓട്ടോമാറ്റിക് സ്റ്റാർട്ടപ്പ് ക്രമീകരണം ഉപയോഗിക്കാം.
ഫോൺ അനുയോജ്യമായ കാറുമായി ബന്ധിപ്പിക്കുമ്പോൾ തന്നെ ആപ്പ് പ്രവർത്തിച്ചുതുടങ്ങുന്ന രീതിയിൽ ആൻഡ്രോയിഡ് ഓട്ടോ സെറ്റിങ്സിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. അത്യാവശ്യ ആപ്പുകൾക്കായുള്ള ബാക്ക്ഗ്രൗണ്ട് ആക്റ്റിവിറ്റി
ഫോണിലെ ബാറ്ററി സേവിംഗ് ഫീച്ചറുകൾ ഉപയോഗിച്ച് ഉപയോഗിക്കാത്ത ആപ്പുകൾ സ്ലീപ്പ് മോഡിലാക്കാറുണ്ടെങ്കിലും നാവിഗേഷൻ, മ്യൂസിക് പ്ലെയർ തുടങ്ങിയ പ്രധാന ആപ്പുകൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാക്കരുത്.
സാംസങ് ഫോണുകളിൽ Settings > Battery > Background usage limits വഴി പ്രധാന ആപ്പുകൾ ‘Never auto sleeping apps’ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ശരിയായ ക്രമീകരണങ്ങളിലൂടെ മാത്രമേ തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

