എറണാകുളം ചേരാനെല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയ സംഭവത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നീക്കം പുരോഗമിക്കുന്നു. ഈ വിഷയം നിയമപരമായി പരിശോധിച്ചു വരികയാണെന്ന് ബന്ധപ്പെട്ട
പൊലീസ് അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കാനുള്ള കൗമാരക്കാരന്റെ താൽപ്പര്യമാണ് കാർ എടുക്കാൻ കാരണമായതെന്നും, അപകടം നടന്ന സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു എന്നുമാണ് പതിനേഴുകാരന്റെ മൊഴിയിൽ ഉള്ളത്.
നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഈ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട
അന്തിമ തീരുമാനം ജുവനൈൽ ജസ്റ്റിസ് ബോർഡുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കും കൈക്കൊള്ളുക എന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

