ഇന്ത്യ സന്ദർശന വേളയിലെ പഴയൊരു സ്മരണ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. അടുത്തിടെ ഇന്ത്യയിൽ എത്തിയ അദ്ദേഹം, കൃത്യം 16 വർഷം മുമ്പ് താൻ നടത്തിയ വൈകാരികമായ ഒരു കൂടിക്കാഴ്ചയുടെ ഓർമ്മകളാണ് പൊതുജനങ്ങളുമായി പങ്കുവെച്ചത്.
ബംഗളൂരുവിലെ കാഴ്ചപരിമിതരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ 16 വർഷം മുമ്പ് പോളിഷ് പ്രതിനിധി സംഘത്തോടൊപ്പം സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് അദ്ദേഹം ‘എക്സ്’ (X) പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിന്റെ (പോളണ്ടിൽ നിന്നുള്ള കന്യാസ്ത്രീകൾ ഉൾപ്പെടെ) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ കുട്ടികൾ പോളണ്ടിന്റെ ദേശീയ ഗാനമായ ‘മസൂർക്ക ദാബ്രോവ്സ്കിയോ’ ആലപിച്ചപ്പോൾ അന്ന് തങ്ങളുടെയെല്ലാം കണ്ണുകൾ നിറഞ്ഞതായി അദ്ദേഹം ഓർത്തെടുത്തു.
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പോളിഷ് ദേശീയഗാനം പാടുന്നതും, തുടർന്ന് പ്രധാനമന്ത്രി കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറുന്നതുമായ ദൃശ്യങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ ചർച്ചകളേക്കാൾ എത്രയോ മനോഹരവും ഹൃദ്യവുമാണ് ഇത്തരം സന്ദർശനങ്ങളെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
“16 lat temu w Bengaluru odwiedziłem wraz z polską delegacją ośrodek dla dzieci niewidomych prowadzony przez siostry franciszkanki, w tym siostry z Polski. Nie kryliśmy wzruszenia, gdy dzieci zaśpiewały polski hymn.Dziś są już dorosłe, ale wciąż pamiętają słowa Mazurka Dąbrowskiego.I one, i ja, wszyscy mieliśmy dziś łzy w oczach.— Donald Tusk (@donaldtusk) October 23, 2026” ഇപ്പോഴത്തെ സന്ദർശനത്തിനിടയിൽ അന്ന് കണ്ട
കുട്ടികളെ ഡൊണാൾഡ് ടസ്ക് വീണ്ടും നേരിട്ട് കണ്ടുമുട്ടി. 16 വർഷങ്ങൾ പിന്നിട്ടിട്ടും അവർക്ക് പോളിഷ് ദേശീയഗാനത്തിലെ വരികൾ മറക്കാതെ കൃത്യമായി ഓർമ്മയുണ്ടായിരുന്നു എന്നത് അദ്ദേഹത്തെ അത്യധികം അത്ഭുതപ്പെടുത്തി.
‘ഇന്നും ഞങ്ങൾ എല്ലാവരുടെയും കണ്ണുകൾ ഈ കണ്ടുമുട്ടലിൽ ഈറനണിഞ്ഞു’ എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. ഒക്ടോബർ 21 മുതൽ 23 വരെയുള്ള തീയതികളിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പോളിഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.
സന്ദർശന വേളയിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്.
ജയശങ്കർ എന്നിവരുമായും ഔദ്യോഗിക ചർച്ചകൾ നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

