കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. കോഴിക്കോട് വടകര ബാങ്ക് റോഡിലെ അബ്ദുള്‍ റഫീക്കിന്റെ ജാമ്യമാണ് കൊയിലാണ്ടി സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ഉത്തരവിലൂടെ റദ്ദാക്കിയത്.
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി സിഐ ആര്. പ്രശാന്ത് ആണ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.
നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രതി. പത്തുമാസം മുമ്പാണ് അബ്ദുള്‍ റഫീക്കിനെതിരെ പോക്സോ കേസെടുത്ത് പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചത്.
അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും രണ്ടുവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ ചൂഷണം ചെയ്തെന്നാണ് കേസ്.
ജയിലിലായിരുന്ന റഫീഖ് ജാമ്യത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ഇയാളുടെ വീടിന് മുന്നിലും പയ്യോളി പോലിസ് സ്റ്റേഷനിലും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

