കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ഗ്രേറ്റർ ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ടൗൺ, പായിപ്പാട്, പുതുപ്പള്ളി എന്നീ റോട്ടറി ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ പോളിയോ ദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പായിപ്പാട് ടൗണിൽ നിന്നും ആരംഭിച്ച ടുവീലർ റാലി ശ്രദ്ധേയമായി.
തൃക്കൊടിതാനം പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ പായിപ്പാട് ടൗണിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത റാലിക്ക് റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ കണ്ണൻ എസ് പ്രസാദ് നേതൃത്വം നൽകി. ചങ്ങനാശ്ശേരി ടൗൺ വഴി കടന്നുപോയ റാലി പെരുന്ന നമ്പർ ടു പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തിച്ചേർന്നു.
തുടർന്ന് നടന്ന സമാപന സമ്മേളനം ചങ്ങനാശ്ശേരി എം.എൽ.എ. വിനു ജോബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് പോളിയോദിന സന്ദേശം നൽകി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ്മാരായ ജോസഫ് ആന്റണി, സാബുജി, ജിഷാ ടിനി, രമേശ് കുമാർ, ഷെറി വർഗീസ്, അസിസ്റ്റന്റ് ഗവർണർ സൈമൺ, പായിപ്പാട് റോട്രാക്റ്റ് ക്ലബ്ബ് പ്രസിഡന്റ് ജഫ് ജോൺ, പുതുപ്പള്ളി ക്ലബ് സെക്രട്ടറി ജീനാ ജേക്കബ്, വിശാൽ വർഗീസ്, അഡ്വ.
ബോബൻ തെക്കേൽ, ഹരികുമാർ കെ വി, ജിജി ബോബൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

