രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ തമിഴ് ചലച്ചിത്ര താരം ധനുഷ് വീണ്ടും തന്റെ ആരാധകരുമായി സംവദിക്കുന്നു. ഇതിന്റെ ഭാഗമായി ചെന്നൈയിൽ വെച്ച് ആരാധക കൂട്ടായ്മയിലെ ഭാരവാഹികളുമായും വനിതാ പ്രവർത്തകരുമായും ധനുഷ് ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.
കൂടിക്കാഴ്ചയുടെ മുന്നോടിയായി തിരുനെൽവേലിയിൽ വെച്ച് ശുചീകരണ തൊഴിലാളികൾക്ക് മധുരപലഹാരങ്ങളും പടക്കങ്ങളും വിതരണം ചെയ്തുകൊണ്ടുള്ള ആഘോഷപരിപാടികൾ ആരാധകർ സംഘടിപ്പിച്ചിരുന്നു. അതേസമയം, ധനുഷ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ടിവികെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി.
ധനുഷ് തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിത്സൻ അഭിപ്രായപ്പെട്ടു. “ഡിഎംകെക്ക് അണ്ണാഡിഎംകെക്കും വിജയ്യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ധനുഷ് വഴിത്തിരിവുണ്ടാക്കും എന്ന് ചിലർ കണക്കുകൂട്ടുന്നു. അവർ നിരാശരാകും.
ധനുഷിനെ അടുത്തറിയാം. അദ്ദേഹം ഒരു തീരുമാനം എടുത്തിട്ടുണ്ട്.
അത് നല്ലതാണോ എന്ന് കാലം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു.” അടുത്തിടെ ധനുഷ് നടത്തിയ ദില്ലി സന്ദർശനം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെ നേതൃത്വത്തിൽ നിന്നും ഇത്തരമൊരു പ്രതികരണം വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

