ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്കിനും സ്ഥാപക എഡിറ്റർ പ്രബീർ പുരകായസ്ഥയ്ക്കും എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ ഡൽഹി പോലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗ് രജിസ്റ്റർ ചെയ്ത എഫ്ഐആറും, അതിന്റെ അടിസ്ഥാനത്തിൽ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസുമാണ് ഡൽഹി ഹൈക്കോടതി മുമ്പ് റദ്ദാക്കിയിരുന്നത്.
എന്നാൽ, സാമ്പത്തിക കുറ്റകൃത്യങ്ങളും ആരോപണങ്ങളും കൃത്യമായി പരിശോധിക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് ഇഡി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി. വാദം പൂർത്തിയായി ആറു മാസത്തിനു ശേഷമാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത് എന്നും, ഇത് നിർണായകമായ തെളിവുകൾ വിസ്മരിക്കപ്പെടുന്നതിന് ഇടയാക്കിയെന്നും ഏജൻസി ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

