പാലക്കാട് ജില്ലയിലെ തച്ചമ്പാറയിൽ ഉണ്ടായ അപകടത്തിൽ വീട്ടുപകരണങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. ഇടുക്കുറിശ്ശി സിറ്റിയിലെ അധ്യാപികയായ ദേവകിയുടെ വീട്ടിലാണ് തീപ്പിടിത്തമുണ്ടായത്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീട്ടിൽ നിലവിളക്ക് കൊളുത്തിവെച്ച ശേഷം ദേവകി സമീപത്തുള്ള അമ്പലത്തിലേക്ക് പോയ തക്കത്തിനാണ് ഈ അത്യാഹിതം സംഭവിച്ചത്.
വിളക്കിൽ നിന്നും തീ സമീപത്തുള്ള ജനലിന്റെ കർട്ടനിലേക്ക് വേഗത്തിൽ പടരുകയായിരുന്നു. തുടർന്ന് വീടിനുള്ളിലേക്ക് തീ ആളിപ്പടർന്നു.
അപകടത്തെ തുടർന്ന് പ്രധാന ഹാളിലുണ്ടായിരുന്ന സോഫ, എസി, ടെലിവിഷൻ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വിവിധ ഗൃഹോപകരണങ്ങൾ പൂർണ്ണമായി കത്തിനശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

