ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെമിനി നോട്ട്ബുക്ക് (Gemini Notebook) അതിന്റെ കൃത്യതകൊണ്ട് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ, ഈ ടൂളിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ് ഇതിന്റെ പ്രധാന പരിമിതിയും ആയിരുന്നത്.
ഓരോ നോട്ട്ബുക്കും പരസ്പര ബന്ധമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ് പ്രവർത്തിച്ചിരുന്നത്.
സാമ്പത്തിക രേഖകൾ ഒരു നോട്ട്ബുക്കിലും ദീർഘകാല ലക്ഷ്യങ്ങൾ മറ്റൊന്നിലും സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇവയെ രണ്ടെണ്ണത്തെയും ഒരുമിച്ച് ചേർത്ത് ചോദ്യങ്ങൾ ചോദിക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രശ്നത്തിനാണ് ഇപ്പോൾ ഗൂഗിൾ പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
ജെമിനിയുമായി (Gemini) നോട്ട്ബുക്കുകളെ ബന്ധിപ്പിക്കുന്നതിലൂടെ ഈ വലിയ തടസ്സമാണ് നീങ്ങിയിരിക്കുന്നത്. ഒരම ഒറ്റ ചാറ്റിൽ ഒന്നിലധികം ജെമിനി നോട്ട്ബുക്കുകൾ റെഫറൻസ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ വന്നതോടുകൂടി ഈ ടൂളിന്റെ ഉപയോക്തൃ അനുഭവം പൂർണ്ണമായും മാറിമറിഞ്ഞു.
ഉപയോക്താക്കൾ തങ്ങളുടെ നോട്ട്ബുക്കുകൾ പ്രത്യേകമായി സൂക്ഷിക്കുകയും, ആവശ്യാനുസരണം ജെമിനി വഴി ഇവ തമ്മിലുള്ള വിവരങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ഉപയോഗിക്കുകയും ചെയ്യാം. ഈ സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്നത് വളരെ ലളിതമാണ്.
ബ്രൗസറിൽ ജെമിനി വെബ്സൈറ്റ് തുറന്ന ശേഷം മെസ്സേജ് ബോക്സിലെ ‘+’ ഐക്കണിൽ ക്ലിക്ക് ചെയ്ത് ജെമിനി നോട്ട്ബുക്ക് തിരഞ്ഞെടുക്കുക. തുടർന്ന് ഒന്നിലധികം നോട്ട്ബുക്കുകൾ ഒരേസമയം തിരഞ്ഞെടുത്ത് ‘ആഡ്’ ചെയ്യാവുന്നതാണ്.
മൊബൈൽ ആപ്പിലും സമാനമായ രീതിയിൽ അറ്റാച്ച്മെന്റ് ഐക്കൺ ഉപയോഗിച്ച് നോട്ട്ബുക്കുകൾ ഉൾപ്പെടുത്താം. ഒരൊറ്റ സംഭാഷണത്തിൽ തന്നെ വിവിധ നോട്ട്ബുക്കുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.
വ്യക്തിഗത ധനകാര്യ ലക്ഷ്യങ്ങൾ, ജേണൽ കുറിപ്പുകൾ, ഔദ്യോഗിക ഇമെയിലുകൾ എന്നിങ്ങനെ വിവിധയിടങ്ങളിൽ കിടക്കുന്ന വിവരങ്ങളെല്ലാം ഒരുപോലെ ക്രോഡീകരിക്കാൻ ഈ സങ്കേതം സഹായിക്കുന്നു. പഴയ നോട്ടുകളും നിലവിലെ പ്രോജക്റ്റുകളും തമ്മിൽ ബന്ധിപ്പിച്ച് പുതിയ ആശയങ്ങൾ കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നു എന്നത് ഉപയോക്താക്കൾക്ക് വലിയൊരു നേട്ടമാണ്.
കൂടാതെ, ജെമിനിയുമായുള്ള ചാറ്റുകൾ ഒറ്റ ക്ലിക്കിൽ ഗൂഗിൾ ഡോക്സിലേക്ക് എക്സ്പോർട്ട് ചെയ്യാനും സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

