ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ നടന്ന ഫോട്ടോ പ്രദർശനത്തിൽ ചില ചിത്രങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാധ്രയ്ക്ക് പിന്തുണയുമായി കേരളം രംഗത്ത്.
റെയ്ഹാന്റെ ഫോട്ടോ പ്രദർശനത്തിന് സംസ്ഥാനത്ത് സൗകര്യമൊരുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കർണാടകയിലെ ബെംഗളൂരുവിൽ അടുത്ത പ്രദർശനം ഇതിനകം നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്.
റെയ്ഹാന്റെ ‘നോ ഐഡിയ ഈസ് ഫൈനൽ’ പ്രദർശനം പൂർണമായി കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചു.
ഒരു ചിത്രവും ഒഴിവാക്കാതെ സന്തോഷത്തോടെയും അഭിമാനത്തോടെയും പ്രദർശനം നടത്താൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. റെയ്ഹാനെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്തായിരുന്നു ഈ സന്ദേശം പങ്കുവെച്ചത്.
ഇതിനിടയിൽ, റെയ്ഹാന് മുംബൈയിൽ ചിത്രപ്രദർശനത്തിനു സൗകര്യമൊരുക്കുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്തും അറിയിച്ചിട്ടുണ്ട്. ഇന്ത്യാസഖ്യം നടത്തിയ പ്രതിഷേധത്തിനിടെ പകർത്തിയ ചിത്രങ്ങളാണു ബിക്കാനിർ ഹൗസ് അധികൃതർ ഒഴിവാക്കാൻ നിർദേശിച്ചത്.
നയത്തിന് എതിരായതു കൊണ്ടാണ് ചില ചിത്രങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്നാണ് ബിക്കാനിർ ഹൗസിന്റെ വിശദീകരണം. എന്നാൽ ഈ നടപടി ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ സെൻസർഷിപ്പാണെന്ന് ശശി തരൂർ വിമർശിച്ചു.
സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റും ബിക്കാനിർ ഹൗസിന്റെ നടപടിയെ ശക്തമായി അപലപിച്ചു. ഇതിനിടയിൽ, റെയ്ഹാനെ പിന്തുണച്ച് രാഹുൽ ഗാന്ധി സമൂഹമാധ്യമ പോസ്റ്റിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി.
പ്രിയങ്കയും സഹോദരൻ രാഹുലും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചത്. ഡൽഹിയിൽ നടന്ന സംഭവവികാസങ്ങളെ തുടർന്ന് രാഷ്ട്രീയതലത്തിൽ വലിയ ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

