ഡൽഹി: നേഹ ബോറയ്ക്ക് എതിരെ ദേശീയ തലസ്ഥാനത്ത് ശക്തമായ പ്രതിഷേധം രൂപപ്പെടുന്നു. ഡൽഹിയിലെ മന്ദിർമാർഗ് പൊലീസ് സ്റ്റേഷന് മുന്നിലാണ് വ്യാപക പ്രതിഷേധം അരങ്ങേറുന്നത്.
നേഹ ബോറ സമാധാനം തകർക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. എന്നാൽ, പ്രതിഷേധം ശക്തമാകുന്നതിനിടെ സംഭവത്തിൽ പൊലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ ഐസ (AISA) രംഗത്തെത്തി.
പൊലീസ് നിശബ്ദമായി നോക്കിനിൽക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. നേഹ ബോറയെ ഉപദ്രവിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തലുകൾ ഉണ്ടാകുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ നേഹ എങ്ങനെയാണ് എസ്ഇഎമ്മിന് (SEM) മുന്നിൽ ഹാജരാവുക എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇന്ന് നേഹ ബോറയെ എസ്ഇഎമ്മിന് മുന്നിൽ ഹാജരാക്കാനിരിക്കെയാണ് ഈ സംഭവവികാസങ്ങൾ.
ഇതിന്റെ ഭാഗമായി നേഹ ബോറ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നിട്ടുണ്ട്. നിശ്ചയിച്ച പ്രകാരം അവർ ഇന്ന് എസ്ഇഎമ്മിന് മുന്നിൽ ഹാജരാകും.
ഡൽഹിയിലെ വിവിധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സ്റ്റേഷന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

