കാസർകോട് ജില്ലയിലെ പെരിയ ആയമ്പാറയിൽ അപൂർവ്വയിനം അതിഥിയെത്തി. പശ്ചിമഘട്ടത്തിന്റെ വന്യതയിൽ നിന്നും നാട്ടിലിറങ്ങിയ അപൂർവയിനം ഹനുമാൻകുരങ്ങ് പ്രദേശവാസികൾക്ക് വലിയ കൗതുകമായി മാറിയിരിക്കുകയാണ്.
പെരിയ ആയമ്പാറ ഉരുളംകോടി ഭാഗത്താണ് ഈ വന്യജീétിന്റെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണയായി നാട്ടിൻപുറങ്ങളിൽ കാണപ്പെടാത്ത ഈ ജീവി എവിടെനിന്നാണ് ഇവിടേക്ക് എത്തിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഗോവ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട വനമേഖലകളിൽ മാത്രം കണ്ടുവരുന്ന ലംഗൂർ എന്നറിയപ്പെടുന്ന ഹനുമാൻകുരങ്ങുകളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്.
കാസർകോട് ജില്ലയിലെ തന്നെ ഇരിയണ്ണി, റാണിപുരം വനമേഖലകളിൽ ഇവയുടെ സാന്നിധ്യം മുൻപും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിന്നും വഴിതെറ്റിയോ കൂട്ടംതെറ്റിയോ എത്തിയതാകാം ഇവിടേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സാധാരണ കാണപ്പെടുന്ന കുരങ്ങുകളിൽ നിന്നും ഇവയ്ക്ക് ഏറെ വ്യത്യാസങ്ങളുണ്ട്. മെലിഞ്ഞ ശരീരപ്രകൃതിയും, ചാരനിറത്തിലോ മഞ്ഞ കലർന്നതോ ആയ ശരീരരോമങ്ങളും, കറുത്ത മുഖവും കാതുകളും കൈകളുമാണ് ഇവയുടെ പ്രധാന പ്രത്യേകതകൾ.
കൂടാതെ, ശരീരത്തിന്റെ മൊത്തം നീളത്തേക്കാൾ കൂടുതലുള്ള നീളമുള്ള വാലുകളും ഇവയ്ക്കുണ്ട്. പ്രധാനമായും ഇലകൾ ഭക്ഷിക്കുന്ന സ്വഭാവക്കാരാണ് ഈ വിഭാഗത്തിൽ പെട്ട
വന്യജീവികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

