ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ ട്രാൻസ്പോർട്ട് കരാറുകാരനായ ബിനുവിനെയാണ് വിജിലൻസ് എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.
11,040 കിലോഗ്രാം നെയ്യ് തട്ടിയെടുത്തതായും ഇത് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട
മില്‍മ ഡയറിയില്‍ നിന്നും ശബരിമലയിലേക്ക് നെയ്യ് എത്തിക്കാനുള്ള ചുമതലയുള്ള കരാറുകാരനായിരുന്നു ബിനു. 2015ൽ ശബരിമലയിലേക്ക് എത്തിക്കാനായി നെയ്യ് കൈപ്പറ്റിയ ശേഷം വ്യാജരേഖകൾ ചമച്ച് തമിഴ്നാട്ടിലുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങൾക്കയാണ് ഇയാൾ നെയ്യ് മറിച്ചുവെച്ചുവിറ്റത്.
ഈ കൃത്രിമത്തിലൂടെ പ്രതി വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

