മംഗലംഡാം മേഖലയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നത്.
77.88 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 77.41 മീറ്റർ എത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകളും 3 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുകയായിരുന്നു.
ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വിലയിരുത്തി ജലം തുറന്നു വിടുന്നതിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തുമെന്ന് അധികൃതർ അറിയിച്ചു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

