ആലുവയിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുവുമായി യുവാവ് പിടിയിലായി. രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശിയായ അനറുൽ ഹുസൈൻ ആണ് തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്.
വെള്ളിയാഴ്ച തൃശൂർ – ആലുവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നടത്തിയ റെയ്ഡിനിടയിലാണ് പ്രതി കുടുങ്ങിയത്. അസമിൽ നിന്ന് ട്രെയിൻ മാർഗം യാത്ര തിരിച്ച ഇയാൾക്ക് ആലുവ വരെ എസി ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എറണാകുളത്ത് എത്തിയ ശേഷം ഈ ബാഗ് മറ്റൊരാൾക്ക് കൈമാറാൻ നിർദേശം ലഭിച്ചിരുന്നതായും, ബാഗ് കൈമാറുന്നതിലൂടെ 10,000 രൂപ കമ്മിഷൻ തുക ലഭിക്കുമായിരുന്നുവെന്നും പ്രതി മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. ആർപിഎഫ് തിരുവനന്തപുരം സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ പ്രത്യേക നിർദേശപ്രകാരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്പെക്ടർ ജിപിൻ.എ.ജെയുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
എസ്ഐ പ്രെയ്സി മാത്യു, എഎസ്ഐ ആർ.വിജയകുമാർ, ഹെഡ് കോൺസ്റ്റബിൾ ജോസ്.എസ്.വി, വിപിൻ.ജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർ നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത കഞ്ചാവും എക്സൈസ് വകുപ്പിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

