കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ ഇടനിലക്കാരിലേക്കും ഏജന്റമാരിലേക്കും വ്യാപിപ്പിച്ച് അന്വേഷണ സംഘം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇതര സംസ്ഥാനത്ത് നിന്നും തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇതിൽ നിരവധി ഏജൻ്റുമാർക്ക് നേരിട്ട് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് കുറ്റകൃത്യം നടന്ന സ്പാകളിലെ മുൻ ജീവനക്കാരുടെയും, ഇടപാടുകളുമായി ബന്ധപ്പെട്ട് അവിടെയെത്തിയ വ്യക്തികളുടെയും വിശദാംശങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു.
ഇവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കണ്ടെത്തി ഉടൻ തന്നെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ, പെൺകുട്ടി പഠനം പൂർത്തിയാക്കിയ ആന്ധ്രാപ്രദേശിലെ സ്കൂളിലും ബന്ധപ്പെട്ട
മറ്റ് സ്ഥലങ്ങളിലും നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ അവിടേക്ക് തിരിക്കും. നിലവിൽ ജുഡീഷ്യൽ റിമാൻഡിൽ കഴിയുന്ന 5 പ്രതികളെയും കസ്റ്റഡിയിൽ വാട്ട് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
പ്രതികളെ കസ്റ്റഡിയിൽ വാറബ് ചെയ്ത് ചോദ്യം ചെയ്യുന്നതിലൂടെ മനുഷ്യക്കടത്തിന്റെയും വൻകിട സെക്സ് റാക്കറ്റിന്റെയും വേരുകൾ പുറത്തുകൊണ്ടവരാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

