ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ഒരു യുദ്ധ പ്രഖ്യാപനവുമില്ലെന്നും ഒരു തർക്കത്തിനും തുടക്കമിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ആശയപരമായി ബിജെപിക്കും സംഘപരിവാറിനും എതിരെ പോരാടുകയാണെന്ന് അദ്ദേഹം ഇന്ത്യൻഎക്സ്പ്രസ് കോൺക്ലേവിൽ വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ നിന്നോ മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികളിൽ നിന്നോ ഭരണപരമായ കാര്യങ്ങളിൽ സമ്മർദം ഇല്ലെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു. മന്ത്രിസഭയിലും മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്.
കെപിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അടക്കം മന്ത്രിസഭയിൽ ഉണ്ട്. തീവ്ര ഘടകങ്ങളെ അകറ്റിനിർത്തുന്നതിന് മുസ്ലിം ലീഗ് സഹായിക്കുന്നു എന്നും ലീഗിന് മതേതര നിലപാടെന്നും അദ്ദേഹം പറഞ്ഞു.
LDF നെ തുറന്നുക്കാട്ടിയാണ് അധികാരത്തിൽ എത്തിയത്. പാർട്ടി, ക്യാബിനറ്റ്, MLAമാർ, ഘടകകക്ഷികൾ എല്ലാവരും ഒപ്പമുണ്ട്.
ഒറ്റ പാർട്ടി ആയിട്ടാണ് പ്രവർത്തിക്കുന്നത്. അഞ്ചു കൊല്ലത്തിനുള്ളിൽ പരിഷ്കൃത സമൂഹമായി കേരളം മാറും.
സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ധവളപത്രം രാഷ്ട്രീയമല്ല. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ GST വിഹിതം ലഭിച്ചത് കഴിഞ്ഞ മാസമാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ നല്ലതാണ്. നിലവിലുള്ള കേന്ദ്ര സർക്കാരിന് എതിരെയുള്ള പോരാട്ടമാണ് വിദ്യാർഥികളുടേത്.
കേരളത്തിൽ നീറ്റ് പരീക്ഷ ക്രമക്കേടിനെതിരായ സമരങ്ങളിൽ പൊലീസ് എടുത്ത കേസുകൾ തങ്ങൾ റദ്ദാക്കി. ഇടതുപക്ഷവുമായി ചേർന്നുള്ള സമരത്തിൽ തെറ്റില്ല.
ഇന്ത്യ സഖ്യത്തിന്റെ സമരം ആണിതെന്നും വി ഡി സതീശൻ കോൺക്ലേവിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

