വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ഒറ്റമുറി ഷീറ്റ് വീട്ടിൽ ദുരിതജീവിതം നയിക്കുന്ന വിധവയായ രാരിക്കും മാനസിക വെല്ലുവിളി നേരിടുന്ന മകനും ആശ്വാസവുമായി മന്ത്രിയുടെ ഇടപെടൽ. തന്റെ മണ്ഡലത്തിൽ നടപ്പാക്കുന്ന പുതിയ ഭവനപദ്ധതി പ്രകാരമുള്ള ആദ്യ വീട് രാരിക്കും മകൻ ഗണേശൻക്കും നിർമിച്ചു നൽകുമെന്ന് മന്ത്രി ഒ.ജെ.ജനീഷ് പ്രഖ്യാപിച്ചു.
വള്ളിവട്ടം നായ്ക്കുളത്തുകാട്ടിലെ അതീവ ശോചനീയമായ അവസ്ഥയിലുള്ള ഭവനം കഴിഞ്ഞ ദിവസം മന്ത്രി നേരിട്ട് സന്ദർശിച്ചിരുന്നു. ഭർത്താവ് ഗോപിയുടെ മരണശേഷം കടുത്ത ദുരിതത്തിലാണ് ഈ കുടുംബം കഴിയുന്നത്.
രാരിക്ക് ലഭിക്കുന്ന പെൻഷൻ തുകയും നാട്ടുകാരുടെ ചെറിയ സഹായങ്ങളുമാണ് ഇവരുടെ ഏക ആശ്രയം. കുടുംബത്തിന്റെ ദയനീയ സ്ഥിതി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം അയൂബ് കരൂപ്പടന്നയാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കുടുംബത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി വൈദ്യുതി എത്തിക്കുന്നതിനായി കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ വൈകിട്ടോടെ സ്ഥലത്തെത്തി സൗജന്യമായി കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പുതിയ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കുടുംബത്തിന് ഉറപ്പുനൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്. സന്ദർശന വേളയിൽ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുല്ലക്കുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.വി.സജീവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കമാൽ കാട്ടകത്ത്, എ.എ.
മുസമ്മിൽ, കെ.എച്ച്.അബ്ദുൽ നാസർ, വി.മോഹൻദാസ്, രാജീവ് കോടുമാടം തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

