നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ജീവഹാനിക്കിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി പൊലീസ്.
ഇതിന്റെ ഭാഗമായി, ദുരന്തത്തിൽ ദാരുണമായി കൊല്ലപ്പെട്ട വയനാട് മടക്കിമല സ്വദേശിനി ദേവികയുടെ വസതിയിലെത്തി പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
ഡി.വൈ.എസ്.പി കെ. ബൈജു പൗലോസ്ന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ദേവികയുടെ വീട്ടിലെത്തിയത്.
രാവിലെ ഒൻപത് മണിയോടെ എത്തിയ സംഘം ഒരു മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി മടങ്ങി. പ്രതിക്ക് രക്ഷപ്പെടാൻ യാതൊരു പഴുതും ഉണ്ടാകില്ലെന്ന് അന്വേഷണ സംഘം കുടുംബത്തിന് ഉറപ്പ് നൽകി.
നിലവിലെ അന്വേഷണത്തിൽ പൂർണ തൃപ്തിയുമുണ്ടെന്നും അർഹമായ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവികയുടെ മാതാപിതാക്കൾ പ്രതികരിച്ചു. അതേസമയം, അപകടത്തിൽ മരണപ്പെട്ട
മറ്റു രണ്ടു പേരുടെ വസതികളിലും അന്വേഷണ സംഘം വെള്ളിയാഴ്ച നേരിട്ടെത്തി വിശദമായ മൊഴി രേഖപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

