കെപിസിസിയുടെ കർശന വിലക്ക് ലംഘിച്ച് പരസ്യ പ്രസ്താവനകൾ നടത്തിയ നേതാക്കൾക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. സംഭവത്തിൽ കെ സുധാകരനും ജെബി മേത്തറും പാർട്ടി നിർദ്ദേശങ്ങൾ ലംഘിച്ച പശ്ചാത്തലത്തിൽ അടിയന്തര നടപടി വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
പാർട്ടി നേതാക്കളുടെ പരസ്യ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട് കടുത്ത വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. “ഞങ്ങളുടെ ആരുടെയും വായ മൂടിക്കെട്ടാമെന്ന് കരുതണ്ട.
ഞങ്ങൾക്കും പല കാര്യങ്ങളും പറയാനുണ്ടാവും. ഭരണം കിട്ടി നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുമ്പോൾ പരസ്യമായി ഇത്തരം കാര്യങ്ങളുമായി രംഗത്ത് വരുന്നത് ആരുടെ ഉദ്ദേശത്തോടുകൂടിയാണെന്ന് വ്യക്തമാക്കണം” എന്ന് അദ്ദേഹം വ്യക്തമാക്കി.
സുധാകരനെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഈ പുതിയ പ്രതികരണം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

