തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിന് സമീപം കൊയ്ത്തൂർകോണത്ത് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്നതിനിടയിൽ രണ്ടുപേരെ റൂറൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. കൊയ്ത്തൂർകോണം ആനക്കോട് സ്വദേശി വിഷ്ണു, കല്ലറ പഴയചന്ത സ്വദേശി പ്രവീൺ കുമാർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
സംസ്ഥാനത്ത് ലഹരിക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ചെറുകിട
വിൽപ്പനയ്ക്കായി എംഡിഎംഎ ചെറിയ കവറുകളിലേക്ക് മാറ്റുന്നതിനിടയിലാണ് ഡാൻസാഫ് സംഘം സ്ഥലത്തെത്തി ഇവരെ വളഞ്ഞ് പിടികൂടിയത്. പ്രതികളിൽ നിന്ന് 24 ഗ്രാം എംഡിഎംഎയും 53 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവിൽനിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വിഷ്ണുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോത്തൻകോട് പോലീസിന് കൈമാറി.
ലഹരിമാഫിയയുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെ കണ്ടെത്താനായി അന്വേഷണം കൂടുതൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

