ജോലി തേടി എത്തിയ യുവവിന് നേരെ പാമ്പിന്റെ ആക്രമണം. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദി(31)നാണ് കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് ദുരന്തമുണ്ടായത്.
ഇന്ന് രാവിലെ 9.15 ഓടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി ഹാർബറിൽ തൊഴിൽ തേടി എത്തിയതായിരുന്നു യുവാവ്.
ബസ് സ്റ്റാൻഡിൽ എത്തി ഇറങ്ങിയ ശേഷം വിശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് കടിയേറ്റത്. സംഭവം ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ മറ്റ് യാത്രക്കാരുടെ നേതൃത്വത്തിൽ ഫഹദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

