കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കോസ്റ്റൽ മാരത്തണിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. മത്സരത്തിന്റെ ഭാഗമായി വിജയദശമി ദിനത്തിൽ സംഘടിപ്പിച്ച പ്രൊമോ റൺ നഗരത്തിൽ ആവേശം പരത്തി.
കോഴിക്കോട്ടെ ഓട്ടക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് റണ്ണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന പ്രൊമോ റണ്ണിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. ഫാറൂക്ക് ട്രെയിനിങ് കോളജ് അസി.
പ്രഫസർ ഡോ.സി.എം.ഫസലു ആബിദ് ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്തു. നവംബർ ഒന്നിന് പുലർച്ചെ നാലര മുതൽ വിവിധ വിഭാഗങ്ങളിലായാണ് മാരത്തൺ മത്സരം അരങ്ങേറുക.
കുടുംബങ്ങൾക്കും സൗഹൃദ കൂട്ടായ്മകൾക്കും ഒരുപോലെ അണിനിരക്കാവുന്ന രീതിയിലാണ് ഇത്തവണ മത്സരക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. 21 കിലോമീറ്റർ, 10 കിലോമീറ്റർ, 3 കിലോമീറ്റർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മാരത്തൺ നടക്കും.
കൂടാതെ, കേരളം പിറന്ന 1956-ാം വർഷത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികൾക്കായി 1956 മീറ്റർ ഓട്ടവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങൾക്ക് മുന്നോടിയായി പങ്കെടുക്കുന്നവർക്കായി സൂംബാ ഡാൻസും ഉണ്ടായിരിക്കുന്നതാണ്.
മൂവായിരത്തിലധികം കായികതാരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മഹാമേളയിൽ ആകെ 3.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. ഇതിനുപുറമെ, കുടുംബങ്ങളായോ ഗ്രൂപ്പുകളായോ എത്തുന്നവർക്കായി ബെസ്റ്റ് കോസ്റ്റ്യൂം വിഭാഗത്തിലും പ്രത്യേക പുരസ്കാരങ്ങൾ നൽകും.
ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ഡിക്കാത്ലോൺ, യാന ഐവിഎഫ് ഫെർട്ടിലിറ്റി സെന്റർ, ഹാപ്പി പീനട്ട് ബട്ടർ, എച്ച്ഡിഎഫ്സി ബാങ്ക്, അക്വെഞ്ച്, അൽഹിന്ദ്.കോം, സ്നാക്ക് സീറോ, ടിം റാസ് സൂംബെ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാരത്തണിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ഈ മാസം 24ന് അവസാനിക്കും.
താൽപ്പര്യമുള്ളവർക്ക് ക്യൂആർ കോഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട
ഫോൺ നമ്പർ: 7012896549.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

