പ്ലേ സ്റ്റോറിൽ നിരവധി ടൂ-ഡു ആപ്പുകൾ ലഭ്യമാണെങ്കിലും, അവയിൽ പലതും സങ്കീർണ്ണമായ ഫീച്ചറുകൾ ഉൾക്കൊള്ളുന്നവയാണ്. TickTick, Todoist, Microsoft To Do തുടങ്ങി വിവിധ ആപ്പുകൾ വ്യത്യസ്ത രീതികളിലാണ് പ്രവരർത്ഥിക്കുന്നത്.
എന്നാൽ ദൈനംദിന ജീവിതവുമായി ഇണങ്ങിപ്പോകുന്ന ഒന്ന് കണ്ടെത്തുക എന്നത് എളുപ്പമല്ല. ആപ്പുകൾ മാറ്റിമാറ്റി ഉപയോഗിച്ച് ഒടുവിൽ താൻ Google Tasks-ലേക്ക് തിരികെ എത്തിയതിന്റെ കാരണങ്ങൾ വിശദീകരിക്കുകയാണ് ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകൻ.
മറ്റ് ടാസ്ക് മാനേജർ ആപ്പുകൾ വലിയൊരു പ്രൊഡക്റ്റിവിറ്റി സിസ്റ്റം വാഗ്ദാനം ചെയ്യുമ്പോൾ, Google Tasks കൂടുതൽ ലളിതമായ സംവിധാനമാണ് നൽകുന്നത്. ഇമെയിൽ, കലണ്ടർ തുടങ്ങിയ പ്രധാന സേവനങ്ങളുമായി ഇത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നത് വലിയൊരു നേട്ടമാണ്.
ആപ്പുകൾ തുറന്ന് സമയം കളയാതെ തന്നെ ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു. Gmail-ഉം Google Calendar-ഉം ആണ് ജോലിയുടെ ഭാഗമായി നിരന്തരം ഉപയോഗിക്കുന്നത്.
ഇമെയിലുകൾ നേരിട്ട് ടാസ്കുകളാക്കി മാറ്റാനും, യഥാർത്ഥ സന്ദേശത്തിലേക്കുള്ള ലിങ്ക് സൂക്ഷിക്കാനും Google Tasks സഹായിക്കുന്നു. ഫോണിലോ കമ്പ്യൂട്ടറിലോ എവിടെയായിരുന്നാലും ഇൻബോക്സിൽ തിരയാതെ തന്നെ ഒറിജിനൽ സന്ദേശത്തിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും.
കൂടാതെ, തീയതി രേഖപ്പെടുത്തിയ ടാസ്കുകൾ Google Calendar-ൽ ലഭ്യമാകുന്നതിനാൽ മീറ്റിംഗുകൾക്കൊപ്പം ചെയ്യേണ്ട ജോലികളും കാണാൻ സാധിക്കുന്നു.
TickTick പോലുള്ള ആപ്പുകൾ ഗ്രാഫ് വ്യൂ, ഹാബിറ്റ് ട്രാക്കറുകൾ, ഫോക്കസ് ടൈമറുകൾ തുടങ്ങിയ സങ്കീർണ്ണമായ ഫീച്ചറുകളോടെയാണ് വരുന്നത്. ഇത് ജോലികൾ സംഘടിപ്പിക്കുന്നതിൽ കൂടുതൽ സമയം നഷ്ടപ്പെടുത്താൻ ഇടയാക്കും.
എന്നാൽ ലളിതമായ രീതിയിൽ ടാസ്കുകൾ ചേർക്കാനും, പൂർത്തിയായാൽ വെട്ടിമാറ്റാനും കഴിയുന്ന ഡിജിറ്റൽ ഡയറിയായി Google Tasks മാറുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സങ്കീർണ്ണതകളില്ലാതെ തങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കാൻ സാധിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

