തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ ഇടപെടലോ ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഏകദേശം 800-ഓളം സ്പാകളാണ് പ്രവർത്തിക്കുന്നത്. അനാശ്യാസ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകും.
എവിടെനിന്നും പരാതികൾ ഉയരുന്ന മുറയ്ക്ക് കൃത്യമായ പരിശോധന നടത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. പതിനാറുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ തമിഴ്നാട് ഗുഡുവാഞ്ചേരി പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇരയായ പെൺകുട്ടിയെ ഗുഡുവാഞ്ചേരിയിലെ സ്പായിൽ എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

