പുത്തനുടുപ്പുകളും പുതിയ പ്രതീക്ഷകളുമായി അറിവിന്റെ ലോകത്തേക്ക് ഇത്തവണ ആദ്യാക്ഷരമെഴുതാനെത്തിയത് മലയാളി കുട്ടികൾ മാത്രമായിരുന്നില്ല, ഒപ്പം കുറച്ച് അതിഥിത്തൊഴിലാളികളുടെ കുട്ടികളും ഉണ്ടായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ രാജ്കുമാറിന്റെ മകൻ തന്യയാണ് ഇത്തരത്തിൽ അക്ഷരം കുറിക്കാനെത്തിയ ഒരാൾ.
കഴിഞ്ഞ 20 വർഷമായി കേരളത്തിൽ ജോലി ചെയ്തുവരുന്ന രാജ്കുമാറിന്റെ മകൾ വന്യയും എട്ട് വർഷം മുൻപ് കേരളത്തിൽ വെച്ചാണ് വിദ്യാരംഭം കുറിച്ചത്. ഉത്തർപ്രദേശിൽ ഇത്തരത്തിലുള്ള ചടങ്ങുകളൊന്നുമില്ലെന്നും കേരളത്തിൽ ജീവിച്ചു തുടങ്ങിയതിനു ശേഷമാണ് വിദ്യാരംഭത്തെക്കുറിച്ചറിഞ്ഞതെന്നും രാജ്കുമാർ പറഞ്ഞു.
ഇത്തരത്തിലൊരു ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേപ്പാൾ സ്വദേശിയായ മമത ബികെയുടെ മകൻ കൃപേഷ് ബികെയാണ് വിദ്യാരംഭം കുറിച്ച മറ്റൊരു കുട്ടി.
മമത കേരളത്തിലെത്തിയിട്ട് മൂന്ന് വർഷമാAയി. കോട്ടയത്ത് ഒരു ഓഡിറ്റോറിയത്തിൽ ജോലി ചെയ്യുന്ന മമത, ഒപ്പമുള്ള സഹപ്രവർത്തകരിലൂടെയാണ് വിദ്യാരംഭത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത്.
തുടർന്ന് ചടങ്ങിനായി എത്തുകയായിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണെന്നും ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മമത വ്യക്തമാക്കി.
എം.ഡി സ്കൂളിൽ എൽ.കെ.ജിയിൽ പഠിക്കുന്ന കൃപേഷിന് എഴുത്തുകാരിയായ ശ്രീപാർവതിയുടെ കൈപിടിച്ച് ആദ്യാക്ഷരമെഴുതാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

