വാഷിംഗ്ടൺ: അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിന് കർശനമായ മുൻകൂട്ടി ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ. ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപായി തങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളും നാവിക ഉപരോധങ്ങളും പൂർണ്ണമായി പിൻവലിക്കണമെന്നാണ് ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധവും സംഘർഷങ്ങളും ശക്തമാകുന്നത് മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾക്കും സുരക്ഷാ തകർച്ചയ്ക്കും കാരണമാവുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമാധാനപരമായ അന്തരീക്ഷവും ചർച്ചയ്ക്കുള്ള വഴികളും ഉറപ്പാക്കാൻ സാമ്പത്തിക സമ്മർദ്ദം അവസാനിപ്പിക്കുകയാണ് ആദ്യ പടിയെന്നും ഇറാൻ വ്യക്തമാക്കി.
എന്നാൽ, ഇറാന്റെ ആവശ്യങ്ങളോട് കടുത്ത ഭാഷയിലാണ് അമേരിക്ക പ്രതികരിച്ചത്. ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും അന്താരാഷ്ട്ര കപ്പലുകൾക്കും എണ്ണടാങ്കറുകൾക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ ഇറാനും അവരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളും പൂർണ്ണമായും അവസാനിപ്പിക്കാതെ യാതൊരുവിധ സാമ്പത്തിക ഇളവുകളും നൽകില്ലെന്ന് യു.എസ് വ്യക്തമാക്കി.
കപ്പൽ പാതകളിലെ സുരക്ഷ ഉറപ്പാക്കുന്നതുവരെ അമേരിക്കൻ സാമ്പത്തിക സമ്മർദ്ദവും ഉപരോധങ്ങളും ശക്തമായി തന്നെ തുടരുമെന്നും റൂബിയോ കൂട്ടിച്ചേർത്തു. മേഖലയിൽ സൈനിക തലത്തിലും നയതന്ത്ര തലത്തിലും പിരിമുറുക്കം രൂക്ഷമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

