കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 74 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. ഒരു കോടി രൂപയാണ് ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
ഒന്നാം സമ്മാനത്തിന് പുറമെ, 30 ലക്ഷം രൂപ രണ്ടാം സമ്മാനവും അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനവുമായി നൽകുന്നുണ്ട്. ഇതുൾപ്പെടെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ധനലക്ഷ്മി ലോട്ടറിയിലൂടെ ഭാഗ്യക്കുറി വകുപ്പ് സമ്മാനിക്കുന്നത്.
എല്ലാ ബുധനാഴ്ചകളിലുമാണ് ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. പതിവ് പോലെ ഉച്ചയ്ക്ക് 3 മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ വിജയികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ലോട്ടറി സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം.
എന്നാൽ സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഔദ്യോഗിക ഫലം നോക്കി വിജയം ഉറപ്പുവരുത്തേണ്ടതും, നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

