അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ശ്രമങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പാക്ക് നീക്കങ്ങൾക്ക് പ്രാരംഭത്തിൽ തന്നെ തിരിച്ചടി നേരിട്ടു. മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി ടെഹ്റാനിൽ ഔദ്യോഗിക സന്ദർശനം നടത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി കടുത്ത നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതുവരെ അമേരിക്കയുമായി യാതൊരുവിധ ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കി. ഇതിനിടയിൽ രാജ്യത്തിന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതികളെ സംബന്ധിച്ചുള്ള നയവും ചർച്ചയിൽ അധികൃതർ തുറന്നുപറഞ്ഞു.
“ഒരു ഗ്രാം സമ്പുഷ്ട യുറേനിയം പോലും ഇറാനിൽ നിന്ന് നീക്കം ചെയ്യില്ല.
ഇറാന്റെ എല്ലാ വ്യവസ്ഥകളും പൂർണമായി നിറവേറ്റുന്നതുവരെ അമേരിക്കയുമായി ചർച്ചകൾ ഉണ്ടാകില്ലെന്നും” ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി എക്സിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഏഴ് പ്രധാന വ്യവസ്ഥകൾ ഇറാൻ മുന്നോട്ടുവെച്ചിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഇവ തള്ളിക്കളഞ്ഞിരുന്നു.
തുറമുഖങ്ങൾക്കെതിരായ ഉപരോധങ്ങൾ അവസാനിപ്പിക്കുക, എണ്ണ കയറ്റുമതിക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളാണ് ഇറാൻ പ്രധാനമായും ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

