വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് മലയാള മനോരമയുടെ അങ്കണങ്ങളിൽ ഇന്നു . മനോരമ യൂണിറ്റുകളിൽ രാവിലെ ആറരയോടെയാണ് എഴുത്തിനിരുത്തു തുടങ്ങുന്നത്.
വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരാണ് കുട്ടികളെ അക്ഷരമെഴുതിക്കുന്നത്. ആയിരക്കണക്കിനു കുഞ്ഞുങ്ങളാണ് മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ ഇന്ന് ആദ്യാക്ഷരം കുറിക്കുക.
കേരളത്തിലെ 11 യൂണിറ്റിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലും വിദ്യാരംഭച്ചടങ്ങുകൾ നടക്കും. മുൻകൂട്ടി സമയം നൽകിയിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്.
വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളും ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും. ഗുരുക്കന്മാർ ഇവർ: ∙ തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, പൊതുമരാമത്തു വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ.
അദീല അബ്ദുല്ല, മജിഷ്യൻ ഗോപിനാഥ് മുതുകാട്. ∙ കൊല്ലം: താന്ത്രികാചാര്യനും എസ്എൻ കോളജ് റിട്ട.
പ്രഫസറുമായ നീലമന വി.ആർ.നമ്പൂതിരി, ശാസ്ത്രജ്ഞനും ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റി ചെയർ പ്രഫസറുമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി മുൻ ഡയറക്ടറുമായ ഡോ.എ.അജയഘോഷ്, ടികെഎം എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. പി.ഒ.ജെ.ലബ്ബ, നോവലിസ്റ്റും ശാസ്താംകോട്ട
ഡിബി കോളജ് റിട്ട. പ്രഫസറുമായ എം.ഡി.രത്നമ്മ, നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ.
∙ പത്തനംതിട്ട: സംവിധായകൻ ബ്ലെസി, ആലപ്പുഴ എസ്ഡി കോളജ് അധ്യാപകനും ചലച്ചിത്ര ഗവേഷകനുമായ ഡോ. സജിത് ഏവൂരേത്ത്, പൊതുജനാരോഗ്യവിഭാഗം ഡപ്യൂട്ടി ഡയറക്ടർ ഡോ.
എൽ.അനിതകുമാരി. ∙ ആലപ്പുഴ: റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ മേധാവിയും മുൻ ഡിജിപിയുമായ ഡോ.
പി.കെ.ഹോർമിസ് തരകൻ, ഗായകനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ ജി.വേണുഗോപാൽ, കിഫ്ബി അഡിഷനൽ സിഇഒ മിനി ആന്റണി, ആലപ്പുഴ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാർ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ.
∙ കോട്ടയം: സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ.
സിറിയക് തോമസ്, എംജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ഒമാനിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡപ്യൂട്ടി വൈസ് ചാൻസലറുമായ ഡോ.
പി.എം.മുബാറക് പാഷ, സൈക്യാട്രിസ്റ്റും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. വർഗീസ് പി.പുന്നൂസ്, എഴുത്തുകാരനും അധ്യാപകനുമായ മനോജ് കുറൂർ, എഴുത്തുകാരി ശ്രീപാർവതി.
∙ കൊച്ചി: നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി, നാഷനൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്സസ് ആൻഡ് നർകോട്ടിക്സ് (നാസിൻ) മുൻ ഡയറക്ടർ ജനറലും മുൻ രാജ്യാന്തര ക്രിക്കറ്റ് അംപയറുമായ ഡോ. കെ.എൻ.രാഘവൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മുൻ പ്രസിഡന്റ് ഡോ.
എസ്.സച്ചിദാനന്ദ കമ്മത്ത്, എഡിജിപി പി.വിജയൻ, ഭാഗവതാചാര്യൻ വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, സംഗീതജ്ഞനും കൃഷിശാസ്ത്രജ്ഞനുമായ ഡോ. ശ്രീവൽസൻ ജെ.മേനോൻ, കേരള വനിതാ കമ്മിഷൻ മുൻ അംഗം പ്രഫ.
മോനമ്മ കോക്കാട്, കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാര ജേതാവ് സിപ്പി പള്ളിപ്പുറം. ∙ തൃശൂർ: ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, മേളവിദഗ്ധൻ പെരുവനം കുട്ടൻ മാരാർ, മുൻ ചീഫ് സെക്രട്ടറിയും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലുമായിരുന്ന ഇ.കെ.ഭരത് ഭൂഷൺ, തൃശൂർ കലക്ടർ ശിഖ സുരേന്ദ്രൻ.
∙ പാലക്കാട്: തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ, സാഹിത്യ നിരൂപകൻ ആഷാ മേനോൻ, ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. കെ.ജി.രവീന്ദ്രൻ, ഹയർസെക്കൻഡറി മുൻ ഡയറക്ടർ ഡോ.
സി.പി.ചിത്ര, എഴുത്തുകാരൻ ടി.കെ.ശങ്കരനാരായണൻ, എൽഐസി മുൻ മാനേജിങ് ഡയറക്ടറും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ ഡയറക്ടറുമായ ടി.സി.സുശീൽകുമാർ. ∙ മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.
പി.രവീന്ദ്രൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡിഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ.മുരളീധരൻ, കാലിക്കറ്റ് സർവകലാശാല ഫോക്ലോർ പഠനവിഭാഗം മുൻ മേധാവി ഡോ.
ഇ.കെ.ഗോവിന്ദവർമ രാജ, തിരുനാവായ നവാമുകുന്ദ ക്ഷേത്രം ഊഴം മേൽശാന്തി ശ്രീഹരി ഗിരീഷ് നമ്പൂതിരി. ∙ കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കവിയും നോവലിസ്റ്റുമായ കൽപറ്റ നാരായണൻ, കഥാകൃത്ത് അംബികാസുതൻ മാങ്ങാട്, എഴുത്തുകാരി ഷീല ടോമി, സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി.
∙ കണ്ണൂർ: എഴുത്തുകാരായ ടി.പത്മനാഭൻ, എം.മുകുന്ദൻ, സി.വി.ബാലകൃഷ്ണൻ. ∙ ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രാലയ ജോയിന്റ് സെക്രട്ടറി എസ്.ഹരികിഷോർ.
∙ ചെന്നൈ: പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. വി.വി.ബാഷി, സംഗീത സംവിധായകൻ ശരത്.
∙ മുംബൈ: ഡി.വൈ.പാട്ടീൽ സർവകലാശാല മുൻ വൈസ് ചാൻസലറും കാർഡിയോളജിസ്റ്റുമായ ഡോ. ജയിംസ് തോമസ്, ഐഐടി ബോംബെ സ്കൂൾ ഓഫ് ഡിസൈൻ പ്രഫസറും ലിപികലാ വിദഗ്ധനുമായ പ്രഫ.
ജി.വി.ശ്രീകുമാർ. ∙ ബെംഗളൂരു: എഴുത്തുകാരി അനിത നായർ, ഡെക്കാൻ ഹെറൾഡ് മുൻ അസോഷ്യേറ്റ് എഡിറ്റർ എ.വി.എസ്.നമ്പൂതിരി.
∙ ദുബായ്: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.
ഇ.വിഷ്ണുവർധൻ റെഡ്ഡി, ദേശീയ അധ്യാപക അവാർഡ് ജേതാവും അജ്മാൻ അൽ അമീർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ ഡോ. എസ്.ജെ.ജേക്കബ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

