യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി നടത്തിയ പ്രസ്താവനകളിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ രംഗത്ത്.
സ്വന്തം അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി നേതൃത്വത്തെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും, ആ രീതി അദ്ദേഹം സ്വീകരിച്ചിരുന്നുവെന്നും എന്നാൽ അത് പിന്നീട് പൊതുവേദികളിൽ ഉന്നയിക്കാൻ പാടില്ലായിരുന്നുവെന്നും എം.എം. ഹസൻ വ്യക്തമാക്കി.
അടൂർ പ്രകാശിന്റെ നീക്കങ്ങൾക്ക് പിന്നിൽ മറ്റാരുടെയെങ്കിലും പിന്തുണയുണ്ടോ എന്ന കാര്യം തനിക്ക് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ നിരന്തരം വിമർശിക്കുന്നവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകുമെന്ന കെ.
മുരളീധരൻ നടത്തിയ പരാമർശത്തോടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടിയിൽ നിലവിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

