പാലക്കാട് ജില്ലയിലെ കപ്പൂരിൽ കള്ളനെ ഭയന്ന് അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. കപ്പൂർ കൊള്ളന്നൂർ കൂവപ്പടി വീട്ടിൽ ഹംസയുടെ വയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
കുടുംബാംഗങ്ങൾ ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹ സൽക്കാര ചടങ്ങുകളിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾക്ക് പുറമെ ആയിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
മോഷണത്തിനിടയിൽ വീടിന്റെ പൂട്ടോ വാതിലുകളോ യാതൊരുവിധത്തിലും തകർക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഏകദേശം ഒരാഴ്ച മുൻപ് വരെ ഈ സ്വർണാഭരണങ്ങൾ സുരക്ഷിതമായി അവിടെ ഉണ്ടായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്.
വീടിന്റെ വാതിൽ ചാരിയിട്ടതോ അല്ലെങ്കിൽ തുറന്നിട്ടതോ ആയ സമയത്ത് മോഷ്ടാവ് അകത്തു കയറിയിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവവുമായി ബന്ധപ്പെട്ട് ചാലിശ്ശേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

