ഉത്സവകാല ഇടവേളയ്ക്ക് ശേഷം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദീപ്കെ വ്യക്തമാക്കി. തന്നെ ഭയപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സർക്കാരിന്റെയും അധികാരികളുടെയും നടപടികൾക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകർക്കായി പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളോ ഭീഷണികളോ ഉണ്ടായാൽപ്പോലും ഒട്ടും പതറാതെയും ഭയപ്പെടാതെയുമാണ് സൗരവ് ദാസും അശുതോഷ് റാങ്കയും നിലവിൽ ജയിൽവാസം അനുഷ്ഠിക്കുന്നത്. ഈ സമരത്തിന്റെ യഥാർത്ഥ നായകന്മാർ അവരാണെന്നും, ജയിൽമോചിതരായി പുറത്തിറങ്ങുന്ന ദിവസം രാജ്യം മുഴുവൻ അവരെ ആദരിക്കുമെന്നും അഭിജിത്ത് ദിപ്കെ അഭിപ്രായപ്പെട്ടു.
തങ്ങൾ നടത്തുന്ന ഈ പോരാട്ടം ഏതെങ്കിലും വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ എതിരെയുള്ളതല്ല, മറിച്ച് വർഗീയതയ്ക്കും വിദ്വേഷത്തിനും എതിരെയുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എപ്പോഴും സ്നേഹത്തിലും സമാധാനത്തിലും ഉറച്ചുനിന്ന് മുന്നോട്ട് പോകണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

