കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ടെലിവിഷന്‍ പൊട്ടിത്തെറിച്ച് വീടിന് വ്യാപക നാശനഷ്ടം. തുറയൂര്‍ പയ്യോളി എരുവോട്ട് വയലില്‍ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലാണ് അപകടമുണ്ടായത്.
സംഭവസമയം മീനാക്ഷി വീട്ടില്‍ തനിച്ചായിരുന്നു. വൈകുന്നേരം നാല് മണിയോടെ ടെലിവിഷന്‍െറ സ്വിച്ച് ഓണ്‍ ചെയ്ത ഉടന്‍ തന്നെ ഉപകരണത്തില്‍ നിന്ന് പുക ഉയരുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് ഊരി മാറ്റുകയും ചെയ്തു. എന്നാല്‍, സമീപവാസികളെ വിളിച്ച് വിവരം അറിയിക്കുന്നതിനിടയില്‍ വലിയ ശബ്ദത്തോടെ ടിവി രണ്ട് തവണ പൊട്ടിത്തെറിക്കുകയായിരുന്നു.
തുടര്‍ന്ന് വീടിനുള്ളിലേക്ക് തീ പടരുകയും ചെയ്തു. അപകടവിവരമറിഞ്ഞ് അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും നാട്ടുകാര്‍ ചേര്‍ന്ന് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയിരുന്നു.
സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തില്‍ വീടിന്റെ ചുമരുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. കൂടാതെ, വീട്ടിലുണ്ടായിരുന്ന മറ്റ് സാധനസാമഗ്രികളും ഉപയോഗിക്കാന്‍ കഴിയാത്ത വിധം കത്തിനശിച്ചു.
ടെലിവിഷന്‍ പൊട്ടിത്തെറിക്കാനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

