ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട് ബിജെപി. ഒരു സഹയാത്രകൻ പകർത്തിയ ദൃശ്യങ്ങളാണ് ഔദ്യോഗിക അക്കൗണ്ടുകൾ വഴി പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
വിയറ്റ്നാമിലേക്കുള്ള വിമാനയാത്രയ്ക്കിടയിൽ ബിസിനസ് ക്ലാസിൽ ഇരിക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളാണ് യാത്രക്കാരൻ ക്യാമറയിൽ ഒപ്പിയെടുത്തത്. ‘കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്നാമിൽ ഒന്ന് കറങ്ങിവരാം’ എന്ന പരിഹാസത്തോടെയാണ് ബിജെപി ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
രാജ്യത്ത് നിലവിൽ വിവിധ രാഷ്ട്രീയ വിഷയങ്ങളിലുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ ഈ വിദേശയാത്ര എന്നതും ശ്രദ്ധേയമാണ്. എന്നാൽ, ഈ യാത്രയുടെ കാരണം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

