കോഴിക്കോട്: തീവണ്ടി യാത്രികന്റെ പണവും ലോട്ടറി ടിക്കറ്റും എടിഎം കാർഡും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. കോട്ടയം തിരുവാർപ്പ് സ്വദേശി വിനോദ് ഗോവിന്ദൻ (61) ആണ് കോഴിക്കോട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്.
മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്നാട് സ്വദേശിയെ ലക്ഷ്യമിട്ടായിരുന്നു മോഷണം. കഴിഞ്ഞമാസം 16-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരൻ രാത്രി കോട്ടയത്തുനിന്നും കണ്ണൂരിലേക്ക് തീവണ്ടിയുടെ ഭിന്നശേഷി വിഭാഗത്തിനായുള്ള കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ തീവണ്ടി തിരൂർ സ്റ്റേഷൻ പിന്നിട്ടതോടെയാണ് യാത്രക്കാരന്റെ ബാഗ് നഷ്ടപ്പെട്ട
വിവരം ശ്രദ്ധയിൽപ്പെട്ടത്. ബാഗിലുണ്ടായിരുന്ന 15,000 രൂപയും, അഞ്ചായിരം രൂപ സമ്മാനം ലഭിച്ച ‘സുവർണ കേരളം’ ലോട്ടറി ടിക്കറ്റും എടിഎം കാർഡും മറ്റ് പ്രധാന രേഖകളും അടങ്ങിയതായിരുന്നു നഷ്ടപ്പെട്ട
ബാഗ്. സംഭവത്തെ തുടർന്ന് യാത്രികൻ ഉടൻതന്നെ റെയിൽവേ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയിൽ നിന്നും പരാതിക്കാരന് നഷ്ടപ്പെട്ട
പണവും ലോട്ടറി ടിക്കറ്റും പൂർണ്ണമായി കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

