തിരുവനന്തപുരം: മുനമ്പം ഭൂമി തർക്കത്തിൽ നിലപാട് വ്യക്തമാക്കി കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജി രംഗത്ത്. പ്രദേശവാസികളെ കുടിയൊഴിപ്പിക്കുകയെന്ന യാതൊരുവിധ നിലപാടും തനിക്കില്ലെന്നും, ഇതുമായി ബന്ധപ്പെട്ട
വിഷയം നിലവിൽ വഖഫ് ബോർഡിന്റെ പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമായതിനാൽ ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് നീതിന്യായ വ്യവസ്ഥയാണ്.
കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദഗതികളെക്കുറിച്ച് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഇപ്പോൾ പ്രതികരിക്കുന്നത് സബ്ജുഡീസിന് വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ സർക്കാരിനും കോടതിക്കുമാണ് മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമുള്ളത്.
സർക്കാർ അല്ലെങ്കിൽ കോടതി കൈക്കൊള്ളുന്ന എന്ത് തീരുമാനത്തെയും വഖഫ് ബോർഡ് പൂർണ്ണമായി പിന്തുണയ്ക്കുമെന്ന് എം സി മായിൻ ഹാജി ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

