നന്മണ്ട റസിഡൻസ് അസോസിയേഷന്റെയും ചേളന്നൂർ എക്സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നന്മണ്ടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിവന്റീവ് ഓഫിസർ ദിലീപ്.ഡി.എസ് ക്ലാസിന് നേതൃത്വം നൽകി.
കുട്ടികളും രക്ഷിതാക്കളും തമ്മിലുളള ബന്ധം, വിദ്യാന്തരീക്ഷത്തിലെ അധ്യാപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സമൂഹം നേരിടുന്ന ദോഷകരമായ ലഹരിപ്രശ്നങ്ങൾ, കുട്ടികളും മുതിർന്നവരും ഉപയോഗിക്കുന്ന ഇന്നത്തെ പലതരം കോഡ് ഭാഷകൾ എന്നിവ ക്ലാസിൽ വിശദമായി ചർച്ച ചെയ്തു.
പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ പ്രസാദ്, ശ്യാം, ഇ.പി.പ്രഭാവതി തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

