ക്വിറ്റോ: പള്ളിയിൽ കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം. ഇക്വഡോറിലെ ഗ്വയാക്വിലിലെ കത്തോലിക്ക ദേവാലയത്തിലാണ് സംഭവം.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗ്വയാക്വിൽ അതിരൂപത ഞായറാഴ്ച പുറത്തുവിട്ട
ഔദ്യോഗിക വിവരമനുസരിച്ച്, ഗ്വയാക്വിലിലെ ന്യുസ്ട്ര സെനോറ ഡെൽ പെർപെട്ട്വോ സോകോറോ പള്ളിയിലെ വൈദികനായ ഫാദർ പാട്രീഷ്യോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. ശനിയാഴ്ച പള്ളിയിൽ കുർബാന നടക്കുന്നതിനിടയിലാണ് ഈ ദുരന്തം ഉണ്ടായത്.
അൾത്താരയിൽനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ, അൾത്താരയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് വൈദികന്റെ തലയിലേക്കും ദേഹത്തേക്കും പതിക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ കുർബാനയുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നതിനാൽ ഈ ദാരുണ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

