യൂട്യൂബ് വീഡിയോകൾ കാണുമ്പോൾ താല്പര്യമില്ലാത്തതോ വലിച്ചുനീട്ടുന്നതോ ആയ ഭാഗങ്ങൾ വേഗത്തിൽ ഒഴിവാക്കാൻ സഹായിക്കുന്ന പുതിയ ഫീച്ചറായ ഓട്ടോ സ്പീഡ് ഇപ്പോൾ ലഭ്യമായി തുടങ്ങി. മുൻപ് ഇത് ഒരു പരീക്ഷണാത്മക ഫീച്ചർ ആയിരുന്നുവെങ്കിലും, ഉപയോക്താക്കളുടെ പ്രതികരണങ്ങൾ കൂടി പരിഗണിച്ചാണ് ഗൂഗിൾ ഇപ്പോൾ ഇത് മുഴുവൻ ഉപയോക്താക്കൾക്കുമായി അവതരിപ്പിച്ചിരിക്കുന്നത്.
യൂട്യൂബ് പ്രീമിയം വരിക്കാർക്ക് മാത്രമാണ് നിലവിൽ ഈ സേവനം ലഭിക്കുന്നത്. വീഡിയോയിലെ ഉള്ളടക്കത്തിന് അനുസരിച്ച് ഡൈനാമിക് ആയി പ്ലേബാക്ക് സ്പീഡ് മാറ്റാൻ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് സാധിക്കും.
വേഗത കുറഞ്ഞ അവതരണങ്ങളോ അല്ലെങ്കിൽ കാര്യമായ വിവരങ്ങൾ ഇല്ലാത്ത ഭാഗങ്ങളോ വരുമ്പോൾ ഓട്ടോ സ്പീഡ് തനിയെ വേഗത വർദ്ധിപ്പിക്കുന്നു. ഈ ഫീച്ചർ പ്രവർത്തിപ്പിക്കുന്നത് എങ്ങനെയെന്ന് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ മനസ്സിലാക്കാം:
* യൂട്യൂബ് ആപ്പ് തുറക്കുക.
* ഏതെങ്കിലും ഒരു ലാൻഡ്സ്കേപ്പ് വീഡിയോ തിരഞ്ഞെടുക്കുക.
* മുകളിൽ വലതുവശത്തുള്ള സെറ്റിംഗ്സ് ഓപ്ഷനിൽ പ്രവേശിക്കുക.
* പ്ലേബാക്ക് സ്പീഡ് തിരഞ്ഞെടുക്കുക.
* ഓട്ടോ സ്പീഡ് ഓൺ ചെയ്യുക.
ഷോർട്ട്സ് വീഡിയോകളിൽ ഈ ഫീച്ചർ ലഭ്യമല്ല. സാധാരണ ലാൻഡ്സ്കേപ്പ് വീഡിയോകളിൽ മാത്രമാണ് ഇത് പ്രവർത്തിക്കുന്നത്.
വീഡിയോയിലെ ഏറ്റവും കൂടുതൽ ആളുകൾ വീണ്ടും കണ്ട ഭാഗങ്ങൾ തിരിച്ചറിയാൻ യൂട്യൂബിന്റെ ഹീറ്റ്മാപ്പ് സംവിധാനമാണ് ഓട്ടോ സ്പീഡ് പ്രയോജനപ്പെടുത്തുന്നത്.
വലിയ പോഡ്കാസ്റ്റുകൾ, ഗാഡ്ജെറ്റ് റിവ്യൂകൾ, എക്സ്പ്ലെയ്നർ വീഡിയോകൾ എന്നിവ കാണുമ്പോഴാണ് ഈ ഫീച്ചർ ഏറ്റവും അധികം പ്രയോജനപ്പെടുന്നത്. എന്നാൽ സംഗീത വീഡിയോകൾ, സ്പോർട്സ് ഹൈലൈറ്റുകൾ, ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകളിലുള്ള വീഡിയോകൾ എന്നിവയിൽ ഈ സംവിധാനം പ്രവർത്തിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

