സൂപ്പർതാരം രജനികാന്ത് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ജയിലർ 2 ബോക്സ് ഓഫീസിൽ മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രത്തിൽ ഒരു നിർണായക വേഷത്തിൽ മലയാളികളുടെ പ്രിയതാരം കോട്ടയം നസീറും അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ ആമിർ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരം രംഗത്തെത്തി.
“ഇന്നലെ ജയിലർ 2 റിലീസ് ആയത് മുതൽ പടം കണ്ടിട്ട് ഒരുപാട് പേര് നേരിട്ട് വിളിച്ചും മെസ്സേജ് അയച്ചും അഭിനന്ദനങ്ങൾ അറിയിക്കുക ഉണ്ടായി. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി”, എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഒക്ടോബര് 15ന് തിയറ്ററുകളില് എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. ആഗോള ബോക്സ് ഓഫീസില് 211 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയത്.
കോട്ടയം നസീറിന് പുറമെ സുരാജ് വെഞ്ഞാറമൂട്, ഹക്കീം ഷാജഹാൻ, മോഹൻലാൽ തുടങ്ങി നിരവധി മലയാള താരങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാൾ വലിയ ദൃശ്യവിസ്മയമായാണ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
പ്രമുഖ നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കർണാടകത്തിലും ചിത്രം പ്രദർശനത്തിന് എത്തിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രം, വൻ വിജയം നേടിയ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിന്റെ ശക്തമായ തിരിച്ചുവരവാണ് അടയാളപ്പെടുത്തുന്നത്.
ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
രചനയും സംവിധാനവും: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആർ നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ.
കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ് & ഡിസൈൻ: സുരേൻ. ജി, എസ്.
അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി.
സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ.
എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

