സംരംഭകർക്ക് നൂതനമായ ആശയങ്ങളും മാർഗനിർദേശങ്ങളും പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള കേരള സമ്പാദ്യം ബിസിനസ് സമ്മിറ്റ് ഈ മാസം 29-ന് കൊച്ചിയിൽ സംഘടിപ്പിക്കുന്നു. കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ വെച്ചാണ് ഈ പ്രമുഖ സംഗമം നടക്കുന്നത്.
വിവിധ വ്യവസായ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മലയാളി സംരംഭകർ ചടങ്ങിൽ തങ്ങളുടെ അനുഭവസമ്പത്തും വിജയതന്ത്രങ്ങളും പങ്കുവെക്കും. വ്യവസായ രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് 15 വിദഗ്ധരാണ് സമ്മിറ്റിൽ പ്രഭാഷണം നടത്തുന്നത്.
സ്റ്റാർട്ടപ്പുകൾക്ക് എയ്ഞ്ചൽ ഫണ്ടിങ് കണ്ടെത്താനുള്ള വഴികൾ, ആഗോള വിപണിയിലെ പുതിയ അവസരങ്ങൾ, വിപണിയിലെ മത്സരങ്ങളെ നേരിടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പാനൽ ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ചെറുകിട
സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന നോൺ-ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളെക്കുറിച്ചും അടുത്തറിയാൻ അവസരമുണ്ടാകും. അടുത്ത തലമുറയിലെ ബിസിനസുകളെ കുറിച്ച് ചർച്ച ചെയ്യുന്ന പ്രത്യേക സെഷനും സമ്മിറ്റിന്റെ ഭാഗമായി നടക്കും.
പ്രമുഖ വ്യവസായികൾ, ഉന്നതോദ്യോഗസ്ഥർ, യുവ സംരംഭകർ എന്നിവർ ഒത്തുചേരുന്ന ഒരു വേദിയാണിത്. നിക്ഷേപമേഖലയിൽ ദേശീയതലത്തിൽ പ്രശസ്തനായ സൗരഭ് മുഖർജി, കല്യാൺ ജ്വല്ലേഴ്സ് എം.ഡി ടി.എസ്.
കല്യാണരാമൻ, നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ എന്നിവർ സമ്മിറ്റിൽ സന്നിഹിതരായിരിക്കും.
അഗാപ്പെ ഡൈഗ്നോസ്റ്റിക്സ് എം.ഡി തോമസ് ജോൺ, വിഎസ്ടി ടില്ലേഴ്സ് സി.ഇ.ഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സി.ഇ.ഒ പി.ഇ. മത്തായി, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സി.ഇ.ഒ മനോജ് രവി തുടങ്ങിയ പ്രമുഖരും തങ്ങളുടെ അറിവുകൾ സദസ്സുമായി പങ്കുവെക്കും.
സ്റ്റാർട്ടപ്പ് രംഗത്ത് മികച്ച വിജയം കൈവരിച്ച മലയാളി സംരംഭകരും ഇത്തവണത്തെ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. റിവർ മൊബിലിറ്റി സഹസ്ഥാപകൻ അരവിന്ദ് മണി, പ്രിവലന്റ് എഐ സഹസ്ഥാപകൻ അരുൺ രാജ്, എൽ സോൾ പവർ സൊലൂഷൻസ് മാനേജിങ് ഡയറക്ടർ ടിൻസു മാത്യു, കിങ്സ് മറൈൻ പ്രൊഡക്ട്സ് വൈസ് പ്രസിഡന്റ് ജോർഡൻ വർഗീസ്, ഫൈബർ വേൾഡ് സി.ഇ.ഒ നീന റോബി, ഹീൽ എന്റർപ്രൈസസ് സ്ഥാപകനും എയ്ഞ്ചൽ നിക്ഷേപകനുമായ രാഹുൽ മാമ്മൻ ഏബ്രഹാം, ഫെമി സേഫ് സഹസ്ഥാപകൻ നൗറീൻ അയിഷ, ക്രാവിന്റെ സ്ഥാപകൻ റമീസ് അലി തുടങ്ങിയവരും സംഗമത്തിൽ സാന്നിധ്യമറിയിക്കും.
പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് എംക്രെഡാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. സുപ്ര പസിഫിക് പവേർഡ് ബൈ സ്പോൺസറും ഹോംസ് ഇക്വിറ്റീസ് അസോഷ്യേറ്റ് സ്പോൺസറുമാണ്.
സമ്മിറ്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് quickerala.com വെബ്സൈറ്റ് വഴിയോ ക്യൂആർ കോഡ് സ്കാൻ ചെയ്തോ എർലി ബേർഡ് ഓഫറോടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ബിസിനസ് മേഖലയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേക നിരക്കിൽ പ്രവേശനം അനുവദിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ: 7356606923
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

