തമിഴ് സിനിമാ സംഗീത ലോകത്തെ പ്രശസ്ത സംവിധായകനും ഗായകനുമായ ദേവ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ മൈലാപ്പൂരിൽ ആയിരുന്നു അന്ത്യം.
അനാരോഗ്യത്തെ തുടർന്ന് ഇന്ന് രാവിലെ 8.30 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം പെട്ടെന്നായിരുന്നുവെന്നാണ് വിവരം. നാല് പതിറ്റാണ്ട് നീണ്ട
സംഗീത ജീവിതത്തിൽ തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയ അതുല്യ പ്രതിഭയാണ് വിട വാങ്ങുന്നത്.
1950 നവംബര് 20 നാണ് അദ്ദേഹം ജനിച്ചത്. ദേവനേശൻ ചൊക്കലിംഗം എന്ന പേര് പിന്നീട് തമിഴ് സിനിമാഗാനശാഖയുടെ ബ്രാൻഡ് അംബാസിഡർമാരിൽ ഒരാളായ ദേവയായി മാറുകയായിരുന്നു.
മെലഡികളിലെ സ്വന്തം ശൈലിയും ഫോക്കിന്റെ ഉപയോഗവും അദ്ദേഹത്തെ സിനിമാ ലോകത്ത് വേറിട്ട് നിർത്തി. താൻ സംഗീതം പകർന്ന ചിത്രങ്ങളിലൂടെ ഗാനങ്ങളെ കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ് ദേവ തന്റെ കരിയറിലെ ഏറ്റവും മികച്ച വർക്കുകൾ ചെയ്തത്. മുൻനിര സംവിധായകർക്കൊപ്പം പ്രവർത്തിച്ചപ്പോൾ മറക്കാനാവാത്ത നിരവധി ഗാനങ്ങൾ അദ്ദേഹം ആസ്വാദകർക്ക് സമ്മാനിച്ചു.
തമിഴിലെ സൂപ്പർ താരങ്ങളായ രജനികാന്ത്, കമൽ ഹാസൻ, വിജയ്, അജിത് കുമാർ തുടങ്ങിയവരുടെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ബാഷ, അണ്ണാമലൈ, ഖുഷി, കാതൽ കോട്ട
തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് ദേവയായിരുന്നു. രജനികാന്ത് ചിത്രങ്ങളുടെ തീം സോങ്ങുകളിലൂടെയും അദ്ദേഹം പലപ്പോഴും കയ്യടി നേടി.
മധുരസംഗീതത്തിന്റെ തെന്നൽ എന്നാണ് എം എസ് വിശ്വനാഥൻ ദേവയെ വിശേഷിപ്പിച്ചത്. മലയാളത്തിൽ ദി പ്രിൻസ്, ഫാൻ്റം, കിങ് സോളമൻ എന്നീ ചിത്രങ്ങൾക്കും ദേവ സംഗീതം പകർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

