സംസ്ഥാനത്ത് വഖഫ് ബോർഡ് സർക്കാർ ഔദ്യോഗികമായി പുനഃസംഘടിപ്പിച്ചു. പുതിയ ഭരണസമിതിയുടെ ചെയർമാനായി എം.
സി മായിൻ ഹാജിയെ തിരഞ്ഞെടുത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
ആകെ 9 അംഗങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ ബോർഡ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് നിലവിലുള്ള ബോർഡ് പൂർണ്ണമായി പിരിച്ചുവിട്ട് പുതിയ സമിതിയെ രൂപീകരിച്ചത്. നിയമസഭാ സാമാജികരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ ബോർഡിൽ ഇടംനേടിയിട്ടുണ്ട്.
കൂടാതെ മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവരും പുതിയ സമിതിയിലുണ്ട്. എന്നാൽ, പുതിയ ബോർഡിൽ അമുസ്ലിം വിഭാഗത്തിൽ നിന്നുള്ള അംഗങ്ങളെ സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടില്ല.
മുസ്ലിം ലീഗ് നേതാവ് കൂടിയായ മായിൻ ഹാജി മുമ്പും നിരവധി തവണ വഖഫ് ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

