തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് വീണാ ജോർജ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. താൻ അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതമാണെന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
സമൂഹത്തിൽ നിസഹായരായി പോയേക്കാവുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യർക്കായി തന്റെ കഴിവിന്റെ പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും, എന്നാൽ ഒറ്റവാക്കിൽ തീരുന്നതല്ല അക്കാലത്തെ അനുഭവങ്ങളെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. “കായികാക്രമണം, സൈബര്വേട്ട, കള്ളപ്രചരണങ്ങള്, വീട്ടില് കയറി റീത്തു വെയ്ക്കല്, വീട്ടില് ശവപ്പെട്ടി കൊണ്ടുവെയ്ക്കല്..
വാക്കുകള്ക്ക് വിവരിക്കാന് കഴിയുന്നതിനപ്പുറമാണ് അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരത. കൃത്യമായ അജണ്ടയോടെയുള്ള ആക്രമണം” എന്നും വീണാ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

